രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യം : കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ ട്രയലില്‍ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നല്‍കി. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വാക്‌സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് വാകിസിനേഷന്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പോളിയോ വാക്‌സിന്‍ സമയത്തും പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുകയും ഇന്ത്യ പോളിയോ മുക്തമാകുകയും ചെയ്തുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഡ്രൈ വാക്‌സിനേഷന്‍ റണ്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്ത് മുഴുവന്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ രണ്ടാം തവണയാണ് ഡ്രൈ റണ്‍ നടക്കുന്നത്. അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ജില്ലകളിലായിരുന്നു ആദ്യഘട്ടത്തില്‍ ഡ്രൈ റണ്‍ നടന്നത്. കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളില്‍ തിരഞ്ഞെടുത്ത ആശുപത്രികളിലാണ് ഡ്രൈ റണ്‍ നടന്നത്.