സിഗററ്റ് വലിക്കാന്‍ ഇനി വയസ് 21 ആകണം ; പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്രം

രാജ്യത്തു പുകവലിക്കാനും,പുകയില ഉത്പന്നങ്ങള്‍ വാങ്ങിക്കാനുമുള്ളാ പ്രായം ഉയര്‍ത്തി നിശ്ചയിച്ചുള്ള നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള 18 വയസ്സ് എന്ന പ്രായം 21ലേക്ക് ഉയര്‍ത്താനാണ് നിര്‍ദ്ദേശം.ഇതിനായി 2003 മുതല്‍ രാജ്യത്ത് നിലവിലുള്ള (COPTA)ആക്ടിനെ ഭേദഗതി ചെയ്യാനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര മന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.പുകവലിക്ക് നിരോധനമുള്ള മേഖലകളില്‍ വലിച്ചാലുള്ള പിഴ 200ല്‍ നിന്ന് 2000 ആയി വര്‍ധിപ്പിക്കും.ഭേദഗതി പ്രകാരം ഒരാളും 21 വയസ് തികയാത്തയാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലും വില്‍പ്പന പാടില്ല.

പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ സംബന്ധിച്ചുള്ള ഏഴാംവകുപ്പും(COPTA) ഭേദഗതി ചെയ്യും. ഇതിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യതവണ ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം വരെ തടവുമാണ് ശിക്ഷ. അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനെതിരെയും കര്‍ശന നിയമം കൊണ്ടുവരും. ഏതെങ്കിലും വിധത്തില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെയും കുറ്റകരമായി കണക്കാക്കും. രാജ്യത്തെ ആദ്യത്തെ പുകയില പരസ്യരഹിത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തിയത് കേരളമാണ്. എങ്കിലും സംസ്ഥാന പുകവലി കേസുകളുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ലെന്നതാണ് സത്യം. Covid കാലത്ത് രോ?ഗപകര്‍ച്ച പേടിച്ച് പലരും വലി നിര്‍ത്തിയിരുന്നെങ്കിലും നിലവില്‍ അത് വര്‍ധിച്ചതായി കേരള പോലീസ് നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.