യു പിയില്‍ ശവസംസ്‌ക്കാരത്തിനിടെ ശ്മശാനത്തിലെ കെട്ടിടം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മുരദ്‌നഗര്‍ പ്രദേശത്താണ് സംഭവം. മുരദ്‌നഗര്‍ പൊതുശ്മശാനത്തില്‍ ശവസംസ്‌ക്കാര ചടങ്ങ് നടക്കുന്നതിനിടെ പ്രധാന ഹാളിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഈ സമയത്ത് ഹാളിനുള്ളില്‍ അമ്പതിലേറെ പേര്‍ ഉണ്ടായിരുന്നു. നാട്ടുകാരും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 30ല്‍ ഏറെ പേരെ ഉടന്‍ തന്നെ പുറത്തെത്തിക്കാന്‍ കഴിഞ്ഞു. സംസ്‌കാര ചടങ്ങിനിടെ മഴ പെയ്തതിനാല്‍ ആളുകള്‍ മേല്‍ക്കൂരക്ക് കീഴെ അഭയം തേടിയതായിരുന്നു .അതിനിടയിലാണ് ദാരുണ സംഭവം. പ്രദേശത്തെ ?ഗ്രാമത്തിലെ റാം ധന്‍ എന്നയാളുടെ സംസ്‌കാരമായിരുന്നു നടന്നിരുന്നത്. മരിച്ചവരില്‍ ഭൂരിഭാ?ഗം പേരും ഇദ്ദേ?ഹത്തിന്റെ ബന്ധുക്കളാണ്.

അപകടത്തില്‍ ഉള്‍പ്പെട്ടവരില്‍ സ്ത്രീകളുമുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കൂടതല്‍ ആളുകള്‍ മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന് ?ഗാസിയാബാദ്‌റൂ റല്‍ എസ്.പി ഇരാജ് രാജ പറഞ്ഞു.സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മീററ്റ് ഡിവിഷണല്‍ കമ്മിഷണര്‍ അനിസ.സി.മെശ്രാം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മീററ്റ് ഡിവിഷണല്‍ കമ്മീഷണറോടും മീററ്റ് സോണ്‍ എ.ഡി.ജിയോടും മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ശ്മശാനത്തിന്റ കെട്ടിടത്തിന് അധികം പഴക്കമില്ല. പതിവായി വെള്ളം കയറുന്ന സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചതിനാലാണ് അപകടം നടന്നതെന്നാണ് സൂചന.

കാലപ്പഴക്കമാണ് മേല്‍ക്കൂര തകര്‍ന്നു വീഴാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്മശാനത്തിലുണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ ദുരിതാശ്വാസ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.