അതിര്‍ത്തികളെല്ലാം തുറന്നു സൗദി അറേബ്യ

അടച്ച അതിര്‍ത്തികള്‍ എല്ലാം സൗദി അറേബ്യ തുറന്നു. ബ്രിട്ടനില്‍ ജനതക മാറ്റം സംഭവിച്ച കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും പകരുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പാണ് സൗദി തങ്ങളുടെ എല്ലാ അതിര്‍ത്തികളും അടച്ചത്. ഇന്ന് രാവിലെ 11 മുതലാണ് സൗദി മന്ത്രാലയം രാജ്യത്തിലേക്കുള്ള യാത്ര വിലക്കുകള്‍ പിന്‍വലിച്ചത്. വ്യോമ, കര, കടല്‍ തുടങ്ങിയ എല്ലാ അതിര്‍ത്തികളുമാണ് സൗദി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തുറന്നത്.

ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന സൗദി പൗരന്മാര്‍ക്ക് വീടുകളില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പൗരന്മാരല്ലാത്തവര്‍ പുതിയ വകഭേദം കണ്ടെത്തിയ രാഷ്ട്രങ്ങളില്‍ നിന്ന് വരുവാണെങ്കില്‍ രാജ്യത്തിന്റെ പുറത്ത് 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷം മാത്രമെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവ?ദിക്കുള്ളു. ഇന്ത്യയിലും ജനിതക മാറ്റം സംഭവിച്ച രോഗികളെ കണ്ടെത്തിയതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവരും സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പി മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിന് ശേഷമെ പ്രവേശിക്കാനാകൂ.

കഴിഞ്ഞ ആഴ്ച സൗദിയുള്ള വിദേശികള്‍ക്ക് പുറത്തേക്ക് പോകാന്‍ മന്ത്രാലയം അനുവാദം നല്‍കിയിരുന്നു. ബ്രട്ടണിനും ഇന്ത്യക്കും പുറമെ യുറേപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്വീഡന്‍, സ്‌പെയിനും ജോര്‍ദാന്‍, സൗത്ത് ആഫ്രിക്ക, കാനഡ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ജനിതക മാറ്റം സംഭവിച്ച കോറോണ വൈറസ് കണ്ടെത്തിയിരുന്നു.