ഡോളര്‍ കടത്ത് ; സ്പീക്കറുടെ അഡീഷ്ണല്‍ സെക്രട്ടറിയോട് ഹാജരാവാന്‍ കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന സ്പീക്കറുടെ അഡീഷ്ണല്‍ സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം. അഡീഷ്ണല്‍ സെക്രട്ടറി കെ അയ്യപ്പനോടാണ് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് കൊച്ചിയില്‍ ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ്. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

സ്പീക്കറെ നീക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എം.ഉമ്മര്‍ എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യുമെന്നത് ഗൗരവതരമാണെന്നും നിയമസഭയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.