പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍ ; സംഭവം കടയ്ക്കാവൂരില്‍
കടയ്ക്കാവൂരില്‍ പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രി കാലങ്ങളില്‍ അമ്മ മോശമായി പെരുമാറിയിരുന്നതായി കുട്ടി വെളിപ്പെടുത്തി. ഇതോടെ പോക്‌സോ വകുപ്പ് പ്രകാരം അമ്മയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
വക്കം സ്വദേശിനിയായ യുവതിയെയാണ് 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നാല് മക്കളും മാതാവും വക്കത്തെ വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. കുട്ടികളുടെ പിതാവ് വിദേശത്തായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് 17 വയസുള്ള മകന്‍ അമ്മയുടെ ഫോണില്‍ നിന്ന് സംശയാസ്പദമായ ചില കാര്യങ്ങള്‍ കാണുകയും അത് പിതാവിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലെത്തിയ പിതാവ് സ്ത്രീയില്‍ നിന്ന് വിവാഹമോചനം നേടി. പിന്നാലെ കുട്ടികളുമായി വിദേശത്തേക്കു പോയി.
പതിനാല് വയസുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പിതാവ് നാട്ടിലെത്തി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. പത്തു ദിവസത്തെ കൗണ്‍സിംലിം?ഗില്‍ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി. തുടര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.നിലവില്‍ അട്ടകുളങ്ങര വനിതാ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാണിത് എന്ന് പോലീസ് പറയുന്നു. അതേസമയം മകളെ മുന്‍ ഭര്‍ത്താവ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് യുവതിയുടെ ‘അമ്മ പറയുന്നത്.