മതങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നു എന്ന് രമേശ് ചെന്നിത്തല
കേരളത്തിന്റെ നിലവിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ഷമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അപകടകരമായ രാഷ്ടീയമാണ് സിപിഎം കളിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
മുസ്‌ലിം ലീഗിനെ ചെളിവാരി എറിയുകയാണ് സിപിഎം. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ലീഗ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബിജെപിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനെയും ലീഗിനെയും തളര്‍ത്തുന്ന ഹീന പ്രവൃത്തിയാണ് നടക്കുന്നത്. ബിജെപിയുമായും എസ്ഡിപിഐയുമായും സിപിഎമ്മിന് രഹസ്യ ധാരണയുണ്ട്. നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ കാര്‍ഡും സിപിഎം കളിക്കുന്നു. ഇതില്‍ നിന്ന് പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ ഏത് പദവിയിലേക്ക് വരുന്നതിലും സന്തോഷമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുക ഹൈക്കമാന്‍ഡാണ്. തീരുമാനം എല്ലാവരും അംഗീകരിക്കും. താന്‍ മത്സരിക്കുകയാണെങ്കില്‍ അത് ഹരിപ്പാട് തന്നെയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.യുഡിഎഫ് കൂടുതല്‍ കെട്ടുറപ്പോടെ ജനങ്ങളിലേക്ക് ഇറങ്ങും. തെരഞ്ഞെടുപ്പോടെ ഒരു ആരോപണവും മാഞ്ഞ് പോയിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ഫലത്തോടെ ആരോപണങ്ങള്‍ വെള്ളപൂശിയെന്ന് ജനങ്ങള്‍ വിശ്വസിക്കില്ല. പ്രതിപക്ഷ ആരോപണങ്ങള്‍ പ്രസക്തമാണ്. ആരോപണങ്ങള്‍ ഉയര്‍ത്തി യുഡിഎഫ് മുന്നോട്ട് പോകും. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറാണ് അഴിമതി മുക്ത കേരളം നടപ്പാക്കാന്‍ നോക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.