നടി അഹാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പോലീസ് പിടിയിൽ
നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസില്‍ ഉള് അക്ബറിനെ പൊലീസ് പിടികൂടി. ഇയ്യാള് ഗേറ്റ് ചാടുന്ന ദൃശ്യം ഫേസ്ബുക്കില്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് ഈ വിവരം പുറംലോകം അറിയുന്നത്. അദ്യം തന്റെ പേര് ശ്രീജിത്ത് എന്നാണ് പ്രതി പറഞ്ഞതെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീടിന്റെ മുമ്പില്‍ അല്പം സമയം വന്ന നിന്ന യുവാവ് ?ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൃഷ്ണകുമാര്‍ ആവശ്യം നിഷേധിച്ചപ്പോള്‍ പ്രതി ?ഗേറ്റില്‍ ഇടിച്ചതിന് ശേഷം ചാടി വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.
പ്രതിയുടെ നീക്കത്തെ കൃഷ്ണകുമാറും പെണ്മക്കളും അടുങ്ങുന്ന കുടുംബവും പ്രതിരോധിച്ചു. തുടര്‍ന്ന് പത്ത് മിനിറ്റിന് ശേഷം പൊലീസെത്തി ഫസിലിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഫസില്‍ നടി അഹാനയെ കാണനെത്തിയതാണെന്ന് പറഞ്ഞു. എന്നാല്‍ അതിക്രമത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതിയുടെ ബന്ധുക്കളുമയി പൊലീസ് സംസാരിച്ചപ്പോള്‍ ഫസിലിനെ ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു. പ്രതിക്ക് മാനസികമായ പ്രശ്നങ്ങളോ, ലഹരിക്കടിമയാണോ എന്ന് പരിശോധിച്ച് വരുകയാണ് പൊലീസ്.