സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ മാപ്പു സാക്ഷി
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണം കടത്തു കേസില്‍ എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ തീവ്രവാദ ബന്ധമാണ് എന്‍ഐഎ അന്വേഷിച്ചത്. സന്ദീപ് നായര്‍, സ്വപ്ന സുരേഷ് തുടങ്ങി 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. അതേസമയം കേസില്‍ പ്രതികളില്‍ ഒരാളായ സന്ദീപ് നായരെ അന്വേഷണ സംഘം മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.