അനില്‍ പനച്ചൂരാന്റെ ചിതക്ക് തീ കൊടുത്തത് ഭാര്യ സഹോദരീ ഭര്‍ത്താവായ സംഗീതസംവിധായകന്‍ അനില്‍ ഗോപാലന്‍ ; കാലം കാത്ത് വെച്ച നിയോഗം
RJ SHAH
സഹോദരിമാരായ മായയുടെയും വിനയയുടെയും ഭര്‍ത്താക്കന്‍മാരായി വന്നത് രണ്ടും അനില്‍കുമാര്‍ മാരായിരുന്നു. അനില്‍ പനച്ചൂരാന്‍ എന്നും അനില്‍ ഗോപാലന്‍ എന്നും ഇരുവരും ചലച്ചിത്ര രംഗത്ത് പ്രശസ്തരായി. വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും ഉറ്റസുഹൃത്തുക്കള്‍ ആയിരുന്നു. സിനിമസ്വപ്നങ്ങളും പങ്കുവച്ചു വര്‍ഷങ്ങള്‍ പനച്ചൂര്‍ വീട്ടില്‍ ചിലവാക്കിയ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ആണ് അനില്‍ ഗോപാലന്‍ പങ്കുവെക്കുന്നത്.
സിനിമാരംഗത്തേക്കുളള ചുവട് വെപ്പും അക്കാലത്തായിരുന്നു. ഒരുപാട് ഗാനങ്ങള്‍ ഇരുവരും ചേര്‍ന്ന് ചിട്ടപ്പെടുത്തിയിരുന്നു. സിനിമക്കായി ഇരുവരുടെയും ആദ്യ സംരംഭം ഒരുമിച്ച് ആയിരുന്നു. ജയകൃഷ്ണ കാരണവര്‍,കിരണ്‍.ജി.നാഥ്, പ്രവീണ്‍ ഇരവുംകര, ജയചന്ദ്രന്‍ ചിങ്ങോലി,ഹുസൈന്‍ തുടങ്ങി അക്കാലത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്നായിരുന്നു അന്നത്തെ സിനിമാചിന്തകള്‍ പങ്കുവെച്ചിരുന്നത്.
ജയകൃഷ്ണന്‍ സംവിധാനം ചെയ്യാനിരുന്ന ‘ആകാശങ്ങളില്‍ പറന്ന് പറന്ന്’ എന്ന ചിത്രത്തിനായി നാല് ഗാനങ്ങള്‍ അനില്‍ ഗോപാലന്‍ ചിട്ടപ്പെടുത്തി അനില്‍ ഗോപാലന്‍ സംഗീതം ചെയ്തു. വസുന്ധരദാസ് ആദ്യമായി മലയാളത്തില്‍ പാടിയത് ഈ ചിത്രത്തിലെ ഒരു ഗാനമാണ്.
ഈ ചിത്രനിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി. പനച്ചൂരാന്‍ എഴുതിയ പ്രധാന കവിതകള്‍ ഒക്കെ അനില്‍ ഗോപാലന്‍ അടുത്തുള്ള പ്പോള്‍ ആണ്. ഇതൊക്കെ ആദ്യം കേട്ട അനുഭവം ഇന്നലത്തെ പോലെ അനില്‍ ഗോപാലന്‍ ഓര്‍ത്തെടുക്കുന്നു.
തിരുവനന്തപുരം കോടതിയുടെ ഇരുന്നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായി ഒരുക്കിയ ‘നീതി ദേവതാ സദനമേ’ എന്ന ഗാനം ആണ് ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ അവസാനഗാനം. ഭാര്യയുടെ അനുജത്തിയെ വിവാഹം ആലോചിക്കാന്‍ പറഞ്ഞതും പനച്ചൂരാന്‍ തന്നെ ആണെന്ന് അനില്‍ ഗോപാലന്‍ പറയുന്നു. മായയുടെയും വിനയയുടെയും പരസ്പരസ്‌നേഹത്തിന്റെ ആഴവും ഇരുവരും തിരിച്ചറിഞ്ഞിരുന്നു. അവസാനനിമിഷങ്ങളില്‍ പനച്ചൂരാനോട് ഒപ്പമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ മായയും അനില്‍ ഗോപാലനും ആയിരുന്നു.
അവസാനം ചിതക്ക് തീ കൊളുത്തേണ്ട നിയോഗം ഉണ്ടായത് അനില്‍ ഗോപാലന് തന്നെ ആയി. കുടുംബത്തോടൊപ്പം പനച്ചൂര്‍ വീട്ടില്‍ കോറന്റീനില്‍ ആണ് അനില്‍ ഗോപാലനിപ്പോള്‍. തമിഴ് ചിത്രം ‘വേലമ്പട്ടി ശിവമാരി’യുടെ പണികളില്‍ ആയിരുന്നു അനില്‍ ഗോപാലന്‍. കുടുംബത്തിന് മേലെ ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് പനച്ചൂരാന്‍ അകാലത്തില്‍ യാത്രയായത്. ഇനി അതൊക്കെ ഏറ്റെടുത്തു അവര്‍ക്കൊപ്പമുണ്ടാകുമെന്ന് അനില്‍ ഗോപാലന്‍ ഉറപ്പു നല്‍കി.
ആശുപത്രിയില്‍ വെച്ചു തനിക്ക് നേരെ ഉയര്‍ത്തി ക്കാട്ടിയ കയ്യിലൂടെ ഈ ഉത്തരവാദിത്വം പറയാതെ പറഞ്ഞ് ഏല്പിക്കു കയായിരുന്നു എന്ന് അനില്‍ ഗോപാലന്‍ നിറകണ്ണുകളോടെ പറയുന്നു. അനില്‍ ഗോപാലന്‍ വളരെ കുറച്ച് സിനിമകള്‍ക്കേ സംഗീത സംവിധാനം നിര്‍വഹിച്ചുള്ളു എങ്കിലും അവയില്‍ ഏറെയും വേറിട്ട ശൈലി കൊണ്ട് ശ്രദ്ധേയമാണ്. തമിഴ് സിനിമ ‘വേലാംപെട്ടി ശിവമാരി’ യുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ആത്മ സുഹൃത്ത് കൂടിയായ അനില്‍ പനച്ചൂരാന്റെ ആകസ്മിക വിയോഗം.
മരണ ശേഷം പുഷ്പ ചക്രങ്ങളും സ്തുതി വാചകങ്ങളും കൊണ്ട് അലങ്കരിക്കപ്പെടുകയും,
ജീവിച്ചിരിക്കുമ്പോള്‍ ഒരു പൂമൊട്ടു പോലും ലഭിക്കപ്പെടാതിരിക്കുകയുമാണല്ലോ ഒട്ട് മിക്ക കലാകാരന്മാരുടെയും വിധി.. അവിടെയും കുടുംബത്തോട് ചേര്‍ന്നു നില്‍ക്കുന്ന അനില്‍ ഗോപാലനെ പോലെയുള്ള സ്‌നേഹ നിധികളുടെ സാന്നിധ്യം തന്നെയാണ് ഏറെ ആശ്വാസമാവുന്നത്.. അതു കൊണ്ടു തന്നെയാവണം ഈ നിയോഗം അദ്ദേഹത്തിന് കൈവന്നതും…..!