ക്വാറന്റീന് നിയമങ്ങളില്‍ മാറ്റം വരുത്തി ദുബായ്
രാജ്യത്തെ ക്വാറന്റീന് നിയമങ്ങളില്‍ മാറ്റം വരുത്തി ദുബായ് . കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍ത്ത് അതോറിറ്റിയുടെ നടപടി. പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വ്യക്തികള്‍ 10 ദിവസം നിര്‍ബന്ധിത ഹോം ക്വാന്റീനില്‍ കഴിയണമെന്നാണ് ഡിഎച്ച്എ വ്യക്തമാക്കിയിരിക്കുന്നത്. എമിറേറ്റിലെ താമസക്കാര്‍ക്കും ഒപ്പം സന്ദര്‍ശകര്‍ക്കും നിയമം ബാധകമായിരിക്കും. ഇത്തരക്കാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും 10 ദിവസം ക്വാറന്റീന് നിര്‍ബന്ധമായിരിക്കും.
കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നുളള ക്വാറന്റീന് കാലയളവില്‍ ശ്വാസസംബന്ധമായതുള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണമെന്നും ഇക്കാലയളവില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കൊവിഡ് ബാധിതനുമായും രണ്ടുമീറ്റര്‍ അകലം പാലിക്കാതെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടാലും കൊവിഡ് രോഗിയോടൊപ്പം ഒരേ മുറിയിലോ വീട്ടിലോ താമസിക്കുക തുടങ്ങിയ കാര്യങ്ങളിലേര്പ്പെട്ടാലും ക്വാറന്റീന് നിര്‍ബന്ധമായിരിക്കും. കൂടാതെ മതിയായ കൊവിഡ് സുരക്ഷാ ഉപകരണങ്ങലില്ലാതെ കൊവിഡ് രോഗിയെ പരിചരിച്ചവരും ക്വാറന്റീനില്‍ പോകണമെന്നും ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ മാര്‍ഗ നിര്‍ദേശം ബാധകമാവും.