കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോളിയോ വാക്‌സിന്‍ വിതരണം ഇല്ല

കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോളിയോ വാക്‌സിന്‍ വിതരണം ഇപ്പോള്‍ ഇല്ല. കൊവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് ഫലം നെഗറ്റീവ് ആയി നാല് ആഴ്ചക്ക് ശേഷം തുള്ളി മരുന്ന് നല്‍കിയാല്‍ മതിയെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് നീരീക്ഷണത്തിലുള്ള വ്യക്തികളുള്ള വീട്ടിലെ കുട്ടിക്ക് നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം വാക്‌സിന്‍ നല്‍കാം. കൊവിഡ് പോസിറ്റിവ് ആയ ആളുകളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിന് ശേഷം തുള്ളി മരുന്ന് നല്‍കാമെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.