ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങി ; 14 കാരന്‍ മുങ്ങി മരിച്ചു ; ഫോട്ടോഗ്രാഫര്‍ പോലീസ് പിടിയില്‍
ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊല്ലം കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം നടന്നത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തന്റെ ഇരട്ട സഹോദരിയുടെ മുന്നില്‍ വച്ചാണ് അരുണ്‍ മുങ്ങി മരിച്ചത്. ഫോട്ടോ എടുക്കാന്‍ കുട്ടികളെ കൂട്ടിക്കൊണ്ടു വന്ന സിബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് പതിനാല് വയസുകാരനായ അരുണ്‍. അരുണ്‍ സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശിയായ സിബിന്‍ എന്നിവരാണ് കുണ്ടുമണ്‍ ആറ്റില്‍ ഫോട്ടിഷൂട്ടിന് എത്തിയത്. ഇതില്‍ സിബിന്‍ ആണ് കുട്ടികളെ കൂട്ടിക്കൊണ്ടു വന്നത് എന്ന് പോലീസ് പറയുന്നു.
അരുണ്‍ കണ്ണനൊടൊപ്പം ഫോട്ടോ എടുക്കാന്‍ ആറ്റിലേക്ക് ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടി എത്തിയ സമീപവാസികള്‍ കണ്ണനെ രക്ഷപ്പെടുത്തിയെങ്കിലും അരുണിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌കൂൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെടുത്തത്. മരിച്ച അരുണും അലീനയും ഇരട്ടകളായിരുന്നു. അരുണ്‍ മുങ്ങി പോകുന്നതു കണ്ട് ബോധരഹിതയായ സഹോദരിയെയും നാട്ടുകാര്‍ രക്ഷപെടുത്തിയ കണ്ണനേയും മീയണ്ണുരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുവാന്‍ വേണ്ടിയാണു ഫോട്ടോ എടുക്കുന്നതിനായി ഇവര്‍ ആറ്റിന്‍കരയില്‍ എത്തിയത്. കുട്ടികള്‍ക്ക് നീന്തല്‍ നല്ല വശം ഇല്ലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതില്‍ ഫോട്ടോഗ്രാഫര്‍ ആയ സിബിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.