മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ജാമ്യം

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം. എറണാകുളം ജില്ല വിട്ട് പുറത്തു പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ കര്‍ശ ഉപാധികളാണ് കോടതി ജാമ്യം അനുവദിച്ചത്.

പാലാരിവട്ടം പാലം അഴിമതി കേസില്‍ നവംബര്‍ 18നാണ് അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. നിര്‍മാണത്തിന്റെ കരാര്‍ ആര്‍ഡിഎസിനു നല്‍കിയതിലും മുന്‍കൂര്‍ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു മുന്‍ മന്ത്രിക്കേതിരായ പ്രോസിക്യൂഷന്‍ വാദം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.