എം.എല്‍.എ കെ.എം ഷാജിക്ക് ഹൃദയാഘാതം ; ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കി
മുസ്ലീംലീഗ് നേതാവും അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജിക്ക് ഹൃദയാഘാതം. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിനിടെ ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലവും പോസിറ്റിവായി. ഹൃദയാഘാതത്തെ തുടര്‍ന്ന് എംഎല്‍എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. അതേസമയം ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയേക്കും.