ഓണ്‍ലൈനിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പന നടത്തിയ 2 എഞ്ചിനിയര്‍മാര്‍ പിടിയില്‍

ഓണ്‍ലൈനിലൂടെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ വില്‍പന നടത്തിയ രണ്ട് എഞ്ചിനിയര്‍മാരെ സിബിഐ പിടികൂടി. സമൂഹമാധ്യമങ്ങളിലും ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനുകളിലുടെയാണ് ഇവര്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പന നടത്തിയത്. എഞ്ചിനീയറുമാരായ കുല്‍ജിത് സിങ് മക്കാന്‍, നീരജ് കുമാര്‍ യാദവ് എന്നിവരയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ദൃശ്യങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് സംഘടിപ്പിച്ച് വിവിധ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി വില്‍പന നടത്തുകയായിരുന്നു ഇരുവരും, 2019ത് മുതലാണ് ഇവര്‍ ഈ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതെന്നും ശേഷം ഒരു നെറ്റുവര്‍ക്കായി ഇവര്‍ വളര്‍ന്നുയെന്നും സിബിഐ (CBI) അറിയിച്ചു.

 

കുട്ടികളുടെ ദൃശ്യങ്ങള്‍ (Child Pornography) അടുങ്ങുന്ന വലിയ ശേഖരമാണ് സിബിഐ ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. മൂന്നാമതൊരാളില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് ക്ലൗഡുകളില്‍ ഇവര്‍ സൂക്ഷിക്കും. പെടിഎം ഗുഗിള്‍ പേ പോലയുള്ള ഓണ്‍ലൈന്‍ പണമിടപാട് ആപ്ലിക്കേഷനിലുടെ പണം സ്വീകരിച്ചതിന് ശേഷം ക്ലൗഡ് സ്റ്റോറേജില്‍ നിന്ന് ആവശ്യക്കാര്‍ക്ക് അനുസരിച്ച് ദൃശ്യങ്ങള്‍ കൈമാറുമായിരുന്നു.

വിപണി കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ഇന്‍സ്റ്റാഗ്രാം (Instagram) പോലയുള്ള സമൂഹമാധ്യമങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നു. ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ്, ടെലിഗ്രാം ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു പങ്കുവെച്ചിരുന്നത്. ഓണ്‍ലൈന്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ഒരു അന്വേഷണത്തിനൊടുവിലാണ് സിബിഎ ഇവരെ കണ്ടെത്തിയത്. ഐടി ആക്ടിലും പോക്‌സോ കേസിലും അറസ്റ്റിലായ ഇരുവരെയും കോടതി ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു.