കേരളത്തില്‍ കൂടിയപ്പോള്‍ യു പിയില്‍ കുറഞ്ഞു ; കൊറോണ അല്ല

കൊറോണയുടെ പേരില്‍ കേരളത്തില്‍ വില കുത്തനെ കൂട്ടിയപ്പോള്‍ വിലയില്‍ വന്‍ കുറവ് വരുത്തി യു പിയിലെ യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ ബിയറും വിദേശമദ്യവും വൈനുമെല്ലാം കുറഞ്ഞ വിലയില്‍ ലഭിക്കും. അടുത്ത സാമ്പത്തികവര്‍ഷമം മുതല്‍ ആയിരിക്കും എക്‌സൈസ് നികുതിയില്‍ ഇളവ് നിലവില്‍ വരിക. ശനിയാഴ്ചയാണ് യോഗി സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 280 ശതമാനം ആയിരുന്ന എക്‌സൈസ് ഡ്യൂട്ടി 200 ശതമാനമായി കുറയും.

ബിയര്‍ കടകളുടെ ലൈസന്‍സ് ഫീസിലും വര്‍ദ്ധന ഉണ്ടായിരിക്കില്ല. കോവിഡ് സെസ് കൂടി എടുത്തു കളയുന്നതോടെ വില വീണ്ടും കുറയും. അയല്‍സംസ്ഥാനങ്ങള്‍ കോവിഡ് സെസ് എടുത്തുകളഞ്ഞതോടെ യു പിയില്‍ മദ്യത്തിന്റെ വില അധികമായിരുന്നു. അതുകൊണ്ട് വൈന്‍, ബിയര്‍. വിദേശമദ്യം, പ്രാദേശിക മദ്യം എന്നിവയുടെ സെസ് കുറയ്ക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.2020-21ല്‍ 28,340 കോടി രൂപ വരുമാനം പ്രതീക്ഷിച്ച സര്‍ക്കാര്‍ 2021-22ല്‍ സംസ്ഥാന സര്‍ക്കാര്‍ 34,500 കോടി രൂപയാണ് എക്‌സൈസ് വകുപ്പില്‍ നിന്ന് ലക്ഷ്യമിട്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണിത്.

പുതിയ നിയമം അനുസരിച്ച് വ്യക്തികള്‍ക്ക് 1.5 ലിറ്റര്‍ മദ്യം വരെ സൂക്ഷിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട പരിധിയേക്കാള്‍ കൂടുതല്‍ മദ്യം സംഭരിക്കുന്നതിന് സംസ്ഥാന എക്‌സൈസ് വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടേണ്ടതുണ്ട്. അതേസമയം, ഉത്തര്‍ പ്രദേശില്‍ തന്നെ നിര്‍മിക്കുന്ന മദ്യം 85 രൂപയുടെ ടെട്രാ പായ്ക്കുകളില്‍ സംസ്ഥാനത്തുടനീളം ലഭ്യമായിരിക്കും. ബിയറിന്റെ എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ട്. കൂടാതെ അതിന്റെ ഷെല്‍ഫ് ആയുസ് ഒമ്പത് മാസമായിരിക്കും. അതേസമയം മദ്യത്തിന് കുത്തനെ വില വര്‍ധിപ്പിച്ചു അധിക വരുമാനം നേടാന്‍ ആണ് കേരളാ സര്‍ക്കാരിന്റെ ലക്ഷ്യം.