കേന്ദ്രമന്ത്രി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു ; ഭാര്യയും പിഎയും കൊല്ലപ്പെട്ടു

കേന്ദ്രമന്ത്രി ശ്രിപദ് നായികും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മന്ത്രിയുടെ ഭാര്യയും പി എ ആയ ആര്‍ എസ് എസ് പ്രചാരകും മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ ഹൊസകാംബി ഗ്രാമത്തില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. യല്ല്പുരയില്‍ നിന്ന് ഗോകര്‍ണത്തിലേക്ക് യാത്ര പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മന്ത്രിയുടെ ഭാര്യ വിജയ നായിക് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും പിന്നീട് മരിക്കുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആര്‍ എസ് എസ് പ്രചാരക് ദീപക് ദുബെയും ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചു. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് പ്രദേശ വാസികള്‍ പറയുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ബാക്കി മൂന്നുപേര്‍ക്ക് ചെറിയ പരിക്കുകളേ ഉള്ളൂ. മന്ത്രി ശ്രിപദ് നായികിന്റെ കാലിനും കൈകള്‍ക്കും പരിക്കുകളുണ്ട്.