ലൈഫ് മിഷനില്‍ CBI അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ; സര്‍ക്കാരിന് തിരിച്ചടി

ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്. സിബിഐ അന്വേഷണം തുടരാമെന്ന് അറിയിച്ച് കോടതി സര്‍ക്കാരിന്റെയും നിര്‍മാണ കരാറുകാരായ യുണിടാക്കിന്റെയും ഹര്‍ജി തള്ളി. കേസില്‍ സംസ്ഥാന സര്‍ക്കാരിനു കക്ഷി ചേരാനുള്ള ഹര്‍ജിയും കോടതി തള്ളി. പദ്ധതിയില്‍ ഉദ്യോ?ഗസ്ഥ തലത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി സിബിഐക്ക് അന്വേഷണം തുടരാന്‍ അനുമതി നല്‍കിയത്. നേരത്തെ ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെതിരെ സിബിഐയുടെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐയുടെ ഹര്‍ജിയിലാണ് അന്വേഷണം തുടരാന്‍ കോടതി അനുമതി നല്‍കിയത്.

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് എംഎല്‍എ അനില്‍ അക്കരയുടെ പരാതിയെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിക്കുന്നത്. കേസില്‍ എഫ്‌സിആര്‍ഐ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് കരാറുകള്‍ നടത്തിയെന്നായിരുന്നു അനില്‍ അക്കരയുടെ പരാതി. എന്നാല്‍ പദ്ധതിയില്‍ എഫ്‌സിആര്‍ഐ നിയമ ലം?ഘനം നടന്നിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാ?ദിച്ചു. കൂടാതെ കോഴ ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ലൈഫില്‍ ക്രമകേട് നടന്നിട്ടുണ്ടെന്നുള്ള തെളിവാണ് വിജിലന്‍സ് അന്വേഷണമെന്ന് സിബിഐയും വാദിച്ചു.