ലൈംഗിക പീഡനക്കേസില്‍ കള്‍ട്ട് നേതാവിന് 1075 വര്‍ഷത്തെ തടവ് ശിക്ഷ
ലൈംഗിക പീഡനക്കേസില്‍ കള്‍ട്ട് നേതാവിന് 1075 വര്‍ഷത്തെ തടവ് ശിക്ഷ . തുര്‍ക്കി കോടതിയാണ് മുസ്ലിം കള്‍ട്ട് നേതാവായ അദ്നാന്‍ ഒക്തര്‍ എന്നയാള്‍ക്കാണ് 1075 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. ആയിരത്തോളം സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച് ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയതിനാണ് ശിക്ഷ. അര്‍ധനഗ്‌ന വേഷത്തില്‍ ഇയാള്‍ക്കൊപ്പം നൃത്തം ചെയ്ത് സ്ഥിരമായി ടെലിവിഷന്‍ സ്റ്റുഡിയോയില്‍ എത്തിയിരുന്ന സ്ത്രീകളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്.
പ്രത്യേക വിഭാഗമായി ജീവിച്ചിരുന്ന ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയ തുര്‍ക്കി പൊലീസ് കണ്ടെത്തിയത് 69,000 ഗര്‍ഭനിരോധന ഉറകളാണ്. വിശദമായ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനും ശേഷം ഇയാളെയും 200 ഓളം അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി. ലൈംഗിക ശേഷി കൂടുതലാണെന്നും സ്ത്രീകളോട് സ്നേഹ കൂടുതലാണെന്നുമായിരുന്നു ഇയാള്‍ കോടതിക്ക് മുന്‍പാകെ നല്‍കിയ മൊഴി. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1990 കളിലാണ് അദ്നാന്‍ ഒക്തര്‍ ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട ഒരു സംഘത്തിന്റെ നേതാവായിട്ടാണ് ഇയാള്‍ അറിയപ്പെട്ടത്. ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ഒരു ടെലിവിഷനും ഇയാള്‍ നടത്തി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ല ഗുലനുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അദ്നാന്‍ ഒക്തര്‍ ഇത് നിഷേധിച്ചിരുന്നു. ഒക്തര്‍ ഹാറൂന്‍ യഹ്യ എന്ന പേരില്‍ ‘ദി അറ്റ്ലസ് ഓഫ് ക്രിയേഷന്‍’ എന്ന ഗ്രന്ഥവും ഇയാള്‍ രചിച്ചിട്ടുണ്ട്.2018ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.