ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം ; 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തു

അമേരിക്കന്‍ ചരിത്രത്തില്‍ പ്രതിനിധി സഭയില്‍ രണ്ടാമത് ഇംപീച്ച്‌മെന്റ് ചെയ്യുപ്പെടുന്ന യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രമ്പ്. ഇന്ന് പ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പലാണ് ട്രമ്പിനെ സഭ ഇംപീച്ചമെന്റ് ചെയ്തത്. പത്ത് റിപ്പബ്ലിക്കന്‍ അം?ഗങ്ങള്‍ ഉള്‍പ്പടെ 232 പേരാണ് ഇംപീച്ചമെന്റ് പ്രമേയത്തെ അം?ഗീകരിച്ചത്. 197 പേര്‍ പ്രമേയത്തെ എതിര്‍ത്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരേ കുറ്റം ചുമത്താം.

100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര്‍ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ആദ്യം പ്രസിഡന്റിനെ 25-ാം ഭേദ?ഗതി ഉപയോഗിച്ച് പുറത്താക്കാനായിരുന്നു നടപടി. എന്നാല്‍ ഇത് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അനുവാദിക്കാത്തതിനെ തുടര്‍ന്നാണ് ഡെമോക്രാറ്റുകള്‍ ഇംപീച്ച് നടപടികളുമായി രംഗത്തെത്തിയത്.

ഭൂരിപക്ഷം ഡെമൊക്രാറ്റുകളുള്ള പ്രതിനിധി സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളുടെയും കൂടി വോട്ട് ലഭിച്ചാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഇത് രണ്ടാം തവണയാണ് ട്രമ്പിനെതിരെ യുഎസ് പ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായിയാണ് ഒരു പ്രസിഡന്റിനെതിരെ രണ്ട് തവണ പ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്നത്. 2019ല്‍ അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ട്രമ്പിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നു.

അധികാരമൊഴിയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്നായിരുന്നു മൈക്ക് പെന്‍സ് വിശദീകരിച്ചത്. പ്രസിഡന്റിന് കഴിവുകേടോ ശാരീരിക വൈകല്യമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് 25ാം ഭേദഗതി പ്രയോഗിക്കേണ്ടതെന്നും പെന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.