ഓടുന്ന ട്രെയിനില്‍ ഭാര്യയെ മരണത്തിനു വിട്ടുകൊടുത്ത ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ മരണത്തിനു വിട്ടുകൊടുത്ത ഭര്‍ത്താവ് അറസ്റ്റില്‍. സംഭവം നടന്നത് മുംബൈയിലാണ്. രണ്ടു മാസം മുന്‍പ് വിവാഹിതര്‍ ആയ ഇവര്‍ കൂലിപ്പണിക്കാര്‍ ആണ്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആദ്യ വിവാഹത്തിലുള്ള ഏഴ് വയസുള്ള പെണ്‍കുട്ടിയുമായി ഇവര്‍ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. ട്രെയിന്റെ വാതിലിനടുത്ത് നിന്നായിരുന്നു ഇവരുടെയാത്ര. യാത്രയ്ക്കിടയില്‍ താഴേക്ക് വീഴാന്‍ പോയ യുവതിയെ ഭര്‍ത്താവ് പെട്ടെന്ന് തന്നെ താങ്ങി പിടിച്ചുവെങ്കിലും പതിയെ കൈ വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതെല്ലാം ശ്രദ്ധിച്ചു നിന്നിരുന്ന ഒരു യാത്രക്കാരി അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയും ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തുകൊണ്ട് സംഭവം നടന്ന സ്ഥലത്തെത്തുകയുമായിരുന്നു. അവിടെയെത്തിയ പൊലീസ് കണ്ടത് ഗുരുതരമായി പരിക്കേറ്റുകിടക്കുന്ന യുവതിയേയാണ്. ഉടന്‍തന്നെ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മരിച്ച ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് ഇയാള്‍ എന്തെങ്കിലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മകളെ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയി.