കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 13 പേര്‍ മരണമടഞ്ഞു
നോര്‍വേയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷമുള്ള പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 13 പേര്‍ മരണമടഞ്ഞു. പുതുവര്‍ഷത്തിന് 4 ദിവസം മുമ്പ് നോര്‍വേയില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിന് തുടക്കം കുറിച്ചിരുന്നു. ആദ്യ വാക്‌സിന്‍ നല്‍കിയത് 67 കാരനായ Svin Anderson ആണ്. അതിനുശേഷം ഇതുവരെയായി ഏതാണ്ട് മൂപ്പത്തിമൂന്നായിരം പേര്‍ക്കാണ് പ്രതിരോധ കുത്തിവയ്പ് നല്‍കിയത്. വാക്‌സിനേഷന്‍ ആരംഭിച്ചതോടെതന്നെ ചില ആളുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നോര്‍വീജിയന്‍ മെഡിസിന്‍ ഏജന്‍സി 29 പേരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടതായി അറിയിച്ചുവെന്നാണ്. പക്ഷേ വാക്‌സിനേഷന്‍ എടുത്തത് മുതല്‍ 23 മരണങ്ങളാണ് കാണുന്നത്. അതില്‍ ഇതുവരെ 13 രോഗികളെ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. ഏജന്‍സിയുടെ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റെയ്നര്‍ മാഡ്സെന്‍ രാജ്യത്തെ ദേശീയ ബ്രോഡ്കാസ്റ്റര്‍ എന്‍ആര്‍കെയുമായുള്ള സംഭാഷണത്തില്‍ പറഞ്ഞത് 13 മരണങ്ങളില്‍ ഒമ്പതെണ്ണം ഗുരുതരമായ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നാണ് എന്നാണ്.
സ്റ്റെയ്നര്‍ മാഡ്സെന്‍ പറഞ്ഞതനുസരിച്ച് മരണമടഞ്ഞവരില്‍ ഭൂരിഭാഗവും നഴ്‌സിങ് ഹോമുകളില്‍ താമസിക്കുന്ന ദുര്‍ബലരോ അല്ലെങ്കില്‍ വയസായവരോ ആണെന്നാണ്. മരിച്ചവര്‍ക്ക് 80 വയസ്സിനു മുകളില്‍ പ്രായമുണ്ട് എന്നാല്‍ ചിലര്‍ക്ക് 90 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വാക്‌സിന്‍ എടുത്ത ശേഷം ഇവരില്‍ ചിലര്‍ക്ക് പനിയും അസ്വസ്ഥതയും അനുഭവപ്പെട്ടിട്ടുണ്ടെന്നും ശേഷം ഇവര്‍ ഗുരുതരാവസ്ഥയിലാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.