നെറ്റ് ഫ്‌ലിക്‌സും കണ്ടു പിസയും കഴിച്ചിരുന്നാല്‍ വന്‍ ശമ്പളം
നെറ്റ് ഫ്‌ലിക്‌സ് കാണുന്നതിന് ഒപ്പം പിസയും കഴിക്കാം നല്ല ശമ്പളവും കിട്ടും. എന്തിനെയും അമിതമായി നിരീക്ഷിക്കുന്ന സ്വഭാവം കൂടി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഈ ജോലിക്ക് നിങ്ങള്‍ തന്നെയാണ് ഏറ്റവും അനുയോജ്യന്‍. ടാസ്‌ക് പൂര്‍ത്തിയാക്കുമ്പോള്‍ കാത്തിരിക്കുന്നത് വമ്പന്‍ ശമ്പളവും. ഒരു യു എസ് വെബ്‌സൈറ്റ് ആണ് നെറ്റ് ഫ്‌ലിക്‌സ് കാണാനും പിസ കഴിക്കാനും ഇഷ്ടമുള്ളവരെ ജോലിക്കായി തേടുന്നത്. 500 ഡോളര്‍ ഏകദേശം 35,000 രൂപയാണ് ശമ്പളമായി പറയുന്നത്. ബോണസ് ഫൈണ്ടര്‍ എന്നാണ് വെബ്‌സൈറ്റിന്റെ പേര്. നിയമപരമായ ചൂതാട്ട സൈറ്റുകള്‍ക്കായി ഡീലുകള്‍ അവലോകനം ചെയ്യുന്നതിനും വാഗ്ദാനം ചെയ്യുന്നതിനുമാണ് വെബ്‌സൈറ്റ് പ്രധാനമായും ശ്രദ്ധിക്കുന്നത്.
നെറ്റ്ഫ്‌ലിക്‌സില്‍ മൂന്ന് സീരീസുകള്‍ കണ്ട് റിവ്യൂ തയ്യാറാക്കാനും പിസ കഴിക്കാനുമാണ് നിര്‍ദ്ദേശം. കഥയും പ്ലോട്ടും അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓരോ സീരീസും റിവ്യൂ ചെയ്യണം. സീരീസുകളുടെ ഗുണനിലവാരം, ഓരോ എപ്പിസോഡും നല്‍കുന്ന സംതൃപ്തി, സീരിസിന്റെ അവസാനം എന്നിവയാണ് റിവ്യൂവില്‍ കൃത്യമായി നല്‍കേണ്ടത്. പിസയെയും റിവ്യൂ ചെയ്യണം. രൂപം, നിറം, അടിസ്ഥാന ഘടന, രുചി, ഘടകങ്ങളുടെ ഗുണനിലവാരം, രസം, ചീസ്, പണത്തിന്റെ മൂല്യം എന്നിവയ്ക്കായി അവര്‍ നല്‍കുന്ന പിസകളും റേറ്റ് ചെയ്യണം. ഏതായാലും അമിത നിരീക്ഷകന് ടാസ്‌ക് പൂര്‍ത്തിയാകുമ്പോള്‍ 500 ഡോളര്‍ ലഭിക്കും. താല്‍പര്യമുള്ള നെറ്റ് ഫ്‌ലിക്‌സ് ഉപയോക്താക്കള്‍ക്ക് ബോണസ് ഫൈണ്ടേഴ്‌സിന്റെ വെബ്‌സൈറ്റില്‍ ചെന്ന് അപേക്ഷിക്കാവുന്നതാണ്.