കല്ലമ്പലത്ത് നവവധുവിനെ കുളിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി

തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടിനു പുറത്തുള്ള കുളിമുറിയില്‍ കഴുത്തറുക്കപ്പെട്ട നിലയിലാണ് മൃതദേഹം ലഭിച്ചത്. കല്ലമ്പലം സുനിതാ ഭവനില്‍ ആതിര (24) ആണ് കൊല്ലപ്പെട്ടത് . കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്.

ഇന്ന് ഉച്ചയോട് കൂടിയാണ് ആതിരയെ കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോയതിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിനു കല്ലമ്പലം പോലീസ് കേസെടുത്തു.