സ്വര്‍ണ്ണക്കടത്തിന്റെ പണം ഉപയോഗിക്കുന്നത് തീവ്രവാദത്തിന് ; പി സി ജോര്‍ജ്ജ്
കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ പണം പൂര്‍ണമായും ഉപയോ?ഗിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ്ജ്. സ്വപ്നാ സുരേഷിനെയടക്കം തീവ്രവാദികള്‍ ഇതിനായി ഉപയോ?ഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടീവി ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് അഭിപ്രായം ഉന്നയിച്ചത്. യു.എ.ഇ കോണ്‍സുലേറ്റിന് കടത്തില്‍ ബന്ധമുണ്ട്. നിക്ഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ എല്ലാവരും ജയിലിലാകും.
സ്വര്‍ണക്കടത്തിന്റെ പണം കേരളത്തില്‍ പലകാര്യങ്ങള്‍ക്കും വിനിയോഗിച്ചിട്ടുണ്ട്. ഈ വിഷയങ്ങളൊന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചില്ല. കേരളത്തിലെ മുസ്ലീങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ അല്ല. തീവ്രവാദത്തെ മുസ്ലീംലീഗും പിന്തുണയ്ക്കില്ലെന്ന് എനിക്ക് അറിയാം. അവര്‍ക്ക് ഉറച്ച നിലപാടുണ്ട്. പക്ഷെ പറയാന്‍ കോണ്‍ഗ്രസിന് പേടിയാണ്. മുസ്ലീം പേര് പറഞ്ഞാല്‍ ലീഗ് പിണങ്ങുമോ എന്നാണ് കോണ്‍ഗ്രസിന്റെ ഭയം. നേപ്പാള്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണകടത്ത് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ കേരളത്തില്‍ അത് തീവ്രവാദത്തിന് വേണ്ടിയാണ്ട്. രണ്ടിന്റെയും വ്യത്യാസം കാണാതിരിക്കരുത്. ഞാനായത് കൊണ്ടാണ് ഈ സത്യം വിളിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.