രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊന്നു
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സംഭവം. .കോടതിയില്‍ വരുന്ന വഴിയാണ് രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ ആക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ജഡ്ജിമാര്‍ കാറില്‍ കോടതിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം.
ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പരമോന്നത കോടതിയില്‍ 200 ലധികം വനിതാ ജഡ്ജിമാരാണ് ജോലി ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനില്‍ അമേരിക്ക തങ്ങളുടെ സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. ആക്രമണം സംബന്ധിച്ച് കാബൂള്‍ പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. എന്നാല്‍ താലിബാന്‍ ഇതു നിഷേധിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.