പഠിക്കുവാന്‍ മടി ; 10 വയസുകാരനെ അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ചു
ഹൈദരാബാദില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെന്ന കാരണം പറഞ്ഞാണ് 10 വയസുകാരനെ അച്ഛന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറാം ക്ലാസില്‍ പഠിക്കുന്ന ചരണിനെയാണ് സ്വന്തം അച്ഛനായ ബാലു പഠിത്തതില്‍ മോശമാണെന്ന പേരില്‍ ഇത്തരത്തില്‍ ദ്രോഹിച്ചത്. തൊഴിലാളിയായ ബാലു മകനോട് അടുത്ത കടയില്‍ പോയി ബീഡി വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. തിരിച്ചെത്താന്‍ വൈകിയ കുട്ടിയെ നന്നായി പഠിക്കാത്തതിന്റെ പേരില്‍ അച്ഛന്‍ തല്ലാന്‍ തുടങ്ങി. ട്യൂഷന്‍ ക്ലാസില്‍ സ്ഥിരമായി പോകുന്നില്ല എന്നത് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദ്ദനം . മകനെ രക്ഷിക്കാന്‍ അമ്മ ഇടപെട്ടെങ്കിലും അച്ഛന്‍ കുട്ടിയെ അടിക്കുന്നത് തുടര്‍ന്നു.
അരിശം മാറാതിരുന്ന ബാലു, പെയിന്റ് മിക്സ് ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. തുടര്‍ന്ന് ബീഡി കത്തിച്ച ശേഷം തീപ്പെട്ടി കൊള്ളി ദേഹത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഓടി. തുടര്‍ന്ന് കുഴിയില്‍ വീണ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളം ഒഴിച്ച് തീകെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ നില ?ഗുരുതരമായി തുടരുകയാണ്. സംഭവ സമയത്ത് പിതാവ് മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.