കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – സല്‍മാനിയ ഏരിയ സമ്മേളനം നടന്നു
കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്നു. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സല്‍മാനിയ ഏരിയയിലെ കൊല്ലം പ്രവാസികള്‍ പങ്കെടുത്തു.
കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കള്‍ച്ചറല്‍ മീറ്റ് സാമൂഹ്യ പ്രവര്‍ത്തകനായ സാനി പോള്‍ ഉത്ഘാടനം ചെയ്യുകയും സാമൂഹ്യ പ്രവര്‍ത്തകന്‍ ചെമ്പന്‍ ജലാല്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കെ.പി.എ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന സല്‍മാനിയ ഏരിയ അംഗങ്ങള്‍ ആയ ശ്രീ ആന്റണി റോഷ്, ശ്രീ ബെന്നി സക്കറിയ, ശ്രീ അനി സാമുവേല്‍ എന്നിവരെ ചടങ്ങില്‍ മുഖ്യാതിഥികള്‍ ഉപഹാരം നല്‍കി ആദരിച്ചു. യോഗത്തിനു കെ.പി.എ സെക്രട്ടറി കിഷോര്‍ കുമാര്‍ സ്വാഗതവും, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ രാജ് കൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിലെ രണ്ടാം ഘട്ടമായ ആയ ഓര്‍ഗനൈസേഷന്‍ മീറ്റ് ഏരിയാ പ്രസിഡണ്ട് പ്രശാന്ത് പ്രബുദ്ധന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ചു. കെപിഎ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാവിഷയങ്ങളെക്കുറിച്ചും, കെ പി എ പ്രസിഡണ്ട് നിസാര്‍ കൊല്ലം മുഖ്യപ്രഭാഷണവും നടത്തി. ഏരിയ കോ-ഓര്‍ഡിനേറ്റേഴ്സ് രാജ് കൃഷ്ണന്‍, രഞ്ജിത് ആര്‍ പിള്ള എന്നിവര്‍ ആശംസകള്‍ അറിയിച്ച യോഗത്തിനു ഏരിയ സെക്രട്ടറി ലിജു ജോണ്‍ കുണ്ടറ സ്വാഗതവും ഏരിയാ ട്രെഷര്‍ റജിമോന്‍ നന്ദിയും അറിയിച്ചു.