ശ്രദ്ധേയമായി നവാഗതസംവിധായകന്‍ സബീഹ് അബ്ദുല്‍ കരീമിന്റെ സീ ലാ വി

PETRA ഗ്രൂപ്പിന്റെ ബാനറില്‍ ഷാഫി പെട്രയും അനസ് മുണ്ടോയും ചേര്‍ന്നു നിര്‍മിച്ചു നവാഗതനായ സബീഹ് അബ്ദുല്‍ കരീം കഥയും സംവിധാനവും നിര്‍വഹിച്ച സീലാവി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഏറ്റവും മികച്ച ഒരു അനുഭവമാണ്. നവാഗതനായ റാമിസ് ബിന്‍ ഉവൈസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീലാവിയുടെ സംവിധായകന്‍ സബീഹിന് തുടക്കക്കാരന്‍ എന്ന നിലയില്‍ ഒരു വിഷമവും ഉണ്ടായിട്ടില്ല എന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഓരോ ഫ്രെയിമുകളും ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം തന്നെ പശ്ചാത്തലസംഗീതം മികവുറ്റതായിരുന്നു എന്ന് പ്രത്യേക പറയേണ്ടിയിരിക്കുന്നു. ആദ്യം മുതല്‍ അവസാനം വരെ സീലാവി പ്രേക്ഷകനെ ഒരേ ആമ്പിയറില്‍ നിര്‍ത്തുവാന്‍ സംവിധായകന്‍ എന്ന രീതിയില്‍ സബീഹ് ശ്രദ്ധിച്ചിട്ടുണ്ട്. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റ് ഇഷ്ടപ്പെടുന്ന ഷോര്‍ട്ട് ഫിലിം ആരാധകര്‍ക്ക് സീലാവി അവിസ്മരണീയ അനുഭവമായിരിക്കും.

ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിര്‍വഹിച്ചു പാടിയ റാപ് സോങ് ആണ് സിനിമയുടെ മറ്റൊരു ആകര്‍ഷണീയത. ഷിയാസ് അലി തിരക്കഥയും അമല്‍ എഡിറ്റിംഗും നിര്‍വഹിച്ചു. ഖത്തറിലാണ് സീലാവിയുടെ ചിത്രീകരണം പൂര്‍ണമായും ചെയ്തത്. ഷോര്‍ട്ട് ഫിലിം മേഖലയില്‍ നവാഗതര്‍ ആണെന്ന് എന്ന് പ്രേക്ഷകര്‍ക്ക് ഒരു നിമിഷം പോലും തോന്നിയില്ല എന്നുള്ളത് സംവിധായകന്റെ കഴിവിനെ മാറ്റുകൂട്ടുന്ന ഒന്നാണ്. മനോരമ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ 2021 ജനുവരി 12ന് വൈകീട്ട് 08:30 നാണ് സീലാവി റിലീസ് ചെയ്തത്

സീലാവി കഥ പ്രേക്ഷകര്‍ക്ക് നല്‍കുന്ന പോസിറ്റീവ് എനര്‍ജി ഏറെ പ്രശംസനീയമാണ്. നമ്മള്‍ മാനസികമായും ശാരീരികമായും ചെയ്തു കൂട്ടുന്ന പ്രവര്‍ത്തികളുടെ ഫലമായിട്ട് തന്നെ ജീവിതാനുഭവങ്ങള്‍ തിരിഞ്ഞു വരും എന്നുള്ള കര്‍മ്മ എന്ന വലിയ ഒരു ആശയം ഏറ്റവും ചെറിയ രീതിയില്‍ പ്രവാസ ജീവിത പശ്ചാത്തലത്തില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതുതന്നെ. നാടിന്റെ സുഖവും സുരക്ഷിതത്വവുമുപേക്ഷിച്ചു ജീവിതം പച്ചപിടിപ്പിക്കാനായി ഖത്തറിലെ ഒരു കമ്പനിയിലേക്ക് പറിച്ചു നടപെടേണ്ടി വന്ന യുവാവാനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ നൂതനാവിഷ്‌കാരമാണ് സീ ലാ വി എന്ന ഹ്രസ്വ ചിത്രം.

മോഡല്‍ രംഗത്തും ടിക് ടോകിലും നാടക രംഗത്തുമൊക്കെയുള്ള പ്രമുഖ നടന്മാരായ അഷ്‌റഫ് പാലക്കാട്, ഹാഫിസ്, ഗോകുല്‍, കബീര്‍ ചേന്ദമംഗല്ലൂര്‍, ആന്‍സി തമ്പി, ഷിബിലി മുഹമ്മദ്, അബ്ദുല്ല സുബൈര്‍, ഉബൈദ് ഉമ്മര്‍, ഷിയാസ് അലി, ഉണ്ണിമോയി ഓമശ്ശേരി, ജലീല്‍ തൃശ്ശൂര്‍ തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

സിനിമ സംവിധാനം ചെയ്യുക എന്ന മോഹം കുട്ടിക്കാലം മുതലേ മനസ്സില്‍ കൊണ്ട് നടക്കുന്ന സബീഹ് തൊഴില്‍ ആവശ്യാര്‍ത്ഥം വിദേശത്ത് ജീവിക്കുമ്പോഴാണ് കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടക്കത്തില്‍ കിട്ടിയ ഒഴിവുസമയത്ത് ലോക്ഡൗണിലെ മടുപ്പും ബോറടിയും മാറ്റുവാന്‍ വേണ്ടി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഒരു മികച്ച ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്ന കാര്യത്തിലേക്ക് ശ്രദ്ധ ചെലുത്തിയത്.

സബീഹിന്റെ മനസ്സില്‍ ഷോര്‍ട്ട് ഫിലിം എന്ന ആശയം തോന്നിയ നിമിഷം മുതല്‍ കഴിഞ്ഞ എട്ടു മാസമായി ജോലി കഴിഞ്ഞു കിട്ടാവുന്ന പരമാവധി സമയവും ഷോര്‍ട്ട് ഫിലിം പണിപുരയില്‍ തന്നെയായിരുന്നു. തന്റെ ജോലിയില്‍ ഉണ്ടാവുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്ക് വലിയ ഒരു ആശ്വാസമായി ഷോട്ട് ഫിലിം പ്രവര്‍ത്തനങ്ങളെ അവന്‍ കണ്ടു.

തന്റെ ആദ്യ ഷോര്‍ട്ട് ഫിലിം കുറ്റമുക്തമാകണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുവാന്‍ വേണ്ടി ക്ഷമയോടെ കാത്തിരുന്ന എട്ടുമാസത്തെ പ്രയത്‌നത്തിന്റെ ഫലം ഷോര്‍ട്ട് ഫിലിമില്‍ സൂക്ഷ്മതയുടെ കാര്യത്തില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. തുടക്കത്തില്‍ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ലാതെ തുടങ്ങിയ ഷോര്‍ട്ട് ഫിലിമിനെ കുറിച്ചുള്ള ചിന്ത കഥയുടെ രൂപം കിട്ടിയതോടുകൂടി മാറി. പിന്നീട് ചര്‍ച്ചകളില്‍ ജാസി ഗിഫ്റ്റും ഷഹബാസ് അമനും ഷോര്‍ട്ട് ഫിലിമില്‍ ഇടം കണ്ടെത്തി. ഷോര്‍ട്ട് ഫിലിം ആണെങ്കില്‍ പോലും ഒരു ബിഗ് ബജറ്റ് ഫിലിം എടുത്ത ഒരു പ്രതീതി അദ്ദേഹത്തിന്റെ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഖത്തറില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന സബീഹ് മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തില്‍ പി കെ അബ്ദുല്‍ കരീം മാസ്റ്ററുടെയും ആമിനയുടെയും മകനാണ്. ഭാര്യ ഫാത്തിമ. മകള്‍ ഫരിയല്‍ സബീഹ്.

സീലാവി സംവിധായകന്‍ സബീഹിന്റെ ജീവിതത്തില്‍ ഒരു വലിയ വഴിത്തിരിവ് ആയിരിക്കുകയാണ്.

Sabeeh Abdul Kareem
Mobile : +917034482216
Whatsapp : https://wa.me/97477209493