സ്വത്തു തര്‍ക്കം ; അച്ഛനെ മകനെ കൊട്ടേഷന്‍ കൊടുത്തു കൊലപ്പെടുത്തി
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെ കൊല്ലാന്‍ പിതാവ് ക്വട്ടേഷന്‍ കൊടുത്തു. ബാം?ഗ്‌ളൂരാണ് സംഭവം. ഐടി വിദഗ്ധനായ കൗശല്‍ പ്രസാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൗശല്‍ പ്രസാദിന്റെ പിതാവ് കേശവ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് മകനെ കൊന്നതെന്ന് അച്ഛന്‍ കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ജനുവരി 12നാണ് എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൗശല്‍ പ്രസാദിന്റെ അച്ഛന്‍ കേശവ പ്രസാദ് അറസ്റ്റിലായത്. കൊലപാതകത്തിന് ക്വട്ടേഷന്‍ ലഭിച്ച നവീന്‍ കുമാര്‍, കേശവ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മകനെ കൊല്ലാന്‍ കേശവ പ്രസാദ് മൂന്ന് ലക്ഷം രൂപ ഓഫര്‍ ചെയ്തതായി ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രതികള്‍ പോലീസിന് മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലിലാണ് കേശവ പ്രസാദ് കുറ്റം സമ്മതിച്ചത്.
സ്വത്തിന്റെ ഭാഗം വേണമെന്ന് പറഞ്ഞ് കൗശല്‍ നിരന്തരം ശല്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സ്വത്തിന് വേണ്ടി വഴക്കു കൂടുന്നതിന് പുറമേ ഇയാള്‍ അമ്മയെ പതിവായി തല്ലാറുണ്ടെന്നും അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. ജനുവരി 10-ന് ഐടി വിദഗ്ധനായ മകനെ കാണാനില്ല എന്ന് കാണിച്ച് കേശവ പ്രസാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകന്‍ കൂട്ടുകാരുമൊന്നിച്ച് കാറില്‍ കയറി പോകുന്നതാണ് അവസാനമായി കണ്ടതെന്നും അച്ഛന്റെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കൗശല്‍ അവസാനമായി വെളുത്ത മാരുതി സെന്‍ കാറില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. വാഹനത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് ക്വട്ടേഷന്‍ ലഭിച്ചവരിലേക്ക് എത്തിയത്. കൂടാതെ കൗശല്‍ മരിച്ചുകിടന്നിരുന്ന എലിമല്ലപ്പ തടാകം ലക്ഷ്യമാക്കി കാര്‍ പോയതായി വ്യക്തമാക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.