വൈറ്റ് ഹൗസിന്റെ പടിയിറങ്ങി ഡൊണാള്‍ഡ് ട്രംപ് ; ആദ്യയാത്ര ഫ്ളോറിഡയിലേക്ക്
സ്ഥാനമൊഴിഞ്ഞ ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടു. തുടര്‍ന്ന് ഇരുവരും എയര്‍ഫോഴ്സ് വണ്ണില്‍ ഫ്ളോറിഡയിലേക്ക് യാത്ര തിരിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെയാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്. 152 വര്‍ഷത്തിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ ഒരു യുഎസ് പ്രസിഡന്റ് മടങ്ങുന്നത്.
അതേസമയം കൊവിഡ് വാക്സിന്‍ റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചു. ഏറ്റവും വലിയ നികുതി കിഴിവ് നല്‍കി അമേരിക്കന്‍ ഐക്യം ഊട്ടി ഉറപ്പിച്ചെന്നും ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ട്രംപിന്റെ വിട വാങ്ങല്‍ പ്രസംഗം.
വിട വാങ്ങല്‍ പ്രസംഗത്തിലും ചൈന വൈറസ് പരാമര്‍ശം ട്രംപ് നടത്തി. തിരിച്ചുവരുമെന്നും ട്രംപ് സൂചന നല്‍കി. നാല് വര്‍ഷങ്ങള്‍ മഹത്തരം ആയിരുന്നെന്ന് ട്രംപ്. വാഷിംഗ്ടണ്ണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വച്ചാണ് കുടുംബത്തെയും പ്രവര്‍ത്തകരെയും അദ്ദേഹം അഭിവാദ്യം ചെയ്തത്. താന്‍ അവര്‍ക്ക് വേണ്ടി പോരാടുമെന്നും ട്രംപ് വ്യക്തമാക്കി.