കര്‍ഷക സമരത്തില്‍ ആവേശമാകാന്‍ ജനാധിപത്യ കര്‍ഷക യൂണിയന്റെ പ്രതിനിധികളും
തൊടുപുഴ: ഡല്‍ഹി കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ജനാധിപത്യ കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ. കെ.ഷംസുദീന്റെ നേതൃത്വത്തില്‍ ഒരു സംഘം പുറപ്പെട്ടു. സമര പോരാളികള്‍ക്ക് കമ്പളി പുതപ്പുകള്‍ ജനാധിപധ്യ യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഷംസുദീന്‍ കൈവശം ഏല്പിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് ആഗസ്റ്റിന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോനു ജോസഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍, ഷാജി തെങ്ങുംപിള്ളി, സെക്രട്ടറി ചിപ്പ് ജോര്‍ജ്, മനോജ് വഴുതലാക്കാട്ട്, തൊമ്മന്‍കുത്ത് ജോയി, ടോജോ, ജയന്‍ റ്റി.എ സ്, നവീന്‍ ജോണി, എന്നിവര്‍ പങ്കെടുത്തു.
പാര്‍ട്ടി ഓഫീസില്‍ നടന്ന യാത്രയയപ്പ് സമ്മേളനം അഡ്വക്കേറ്റ് പി. സി ജോസഫ് ഉത്ഘാടനം ചെയ്തു. 26ന് നടക്കുന്ന സമാന്തര റിപ്പബ്ലിക് പരേഡിലും നേതാക്കള്‍ പങ്കെടുക്കും.