കര്‍ഷക സമരം ; കേന്ദ്ര സര്‍ക്കാരുമായുള്ള പത്താംവട്ട ചര്‍ച്ചയും പരാജയും
രാജ്യ തലസ്ഥാനത്തു സമരം തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പത്താം ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. പത്താം ചര്‍ച്ചയിലും കര്‍ഷകരുമായി സമവായത്തില്‍ എത്താതെ വന്നതോടെ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകാനാകും സംഘടനകള്‍ തീരുമാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ കര്‍ഷകരോടു കേന്ദ്രം പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തോളം നിര്‍ത്തിവെക്കാമെന്നും കേന്ദ്രം കര്‍ഷകരെ അറിയിച്ചു. ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു.
കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച. അതേസമയം റിപ്പബ്‌ളിക് ദിനത്തില്‍ കര്‍ഷകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ പരേഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉത്തരവ് ഇറക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി പിന്‍വലിക്കാന്‍ ഡല്‍ഹി പൊലിസിനോട് കോടതി ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതല പൊലീസിനായതിനാല്‍ തീരുമാനമെടുക്കേണ്ടത് പൊലീസ് തന്നെയാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്രാക്ടര്‍ പരേഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണറാണ് സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. ഡല്‍ഹിയില്‍ ആര് പ്രവേശിക്കണം, പ്രവേശിക്കരുത് എന്ന് തീരുമാനിക്കാന്‍ ഡല്‍ഹി പൊലീസിന് അധികാരമുണ്ടെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സംഘനകളുമായി ഡല്‍ഹി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു.