ചൈനയ്ക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ വിഡിയോ സന്ദേശം
പി പി ചെറിയാന്‍
വാഷിങ്ടന്‍ ഡി സി: ഒരു രാജ്യത്തിനെതിരെയും യുദ്ധം പ്രഖ്യാപിക്കാതെ നാലു വര്‍ഷത്തെ ഭരണം അവസാനിക്കുന്നുവെന്നും, അടുത്ത അധികാരം ഏറ്റെടുക്കുന്നവര്‍ ചൈനയെ പ്രത്യേകം നിരീക്ഷിക്കണമെന്നും താന്‍ ചൈനയ്‌ക്കെതിരെ സ്വീകരിച്ച നയങ്ങള്‍ തുടരണമെന്നും അധികാരമൊഴിയുന്നതിന് മുന്‍പ് ഇരുപതുമിനിട്ട് നീണ്ടുനിന്ന വിഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. ബൈഡന്‍ – കമല ഹാരിസിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാതെ പുതിയ ഭരണ കൂടത്തിന് എല്ലാ ആശംസകളും നേരുന്നതായും ട്രംപ് സന്ദേശത്തില്‍ വ്യക്തമാക്കി.
അധികാരം ഒഴിയുന്നതിനു തൊട്ടുമുന്‍പുള്ള ഇരുപത്തിനാലു മണിക്കൂറും വൈറ്റ് ഹൗസില്‍ തിരിക്കിട്ട പരിപാടികളിലായിരുന്നു ട്രംപ്. അമേരിക്കയെ സുരക്ഷിതവുമായ രാഷ്ട്രമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും ട്രംപ് പറഞ്ഞു.
ജനുവരി 6 നുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നതിനും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ കൂടുതല്‍ ഭയചകിതരാക്കുമെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭരണ കാലത്തെ നേട്ടങ്ങളെ ചൂണ്ടികാണിക്കുന്നതിനും ട്രംപ് സമയം കണ്ടെത്തി.
അമേരിക്കയുടെ കുതിച്ചുയര്‍ന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കു മങ്ങല്‍ ഏല്‍പ്പിക്കുവാന്‍ ചൈനീസ് വൈറസിന് കഴിഞ്ഞു. എന്നാല്‍ ഇതിനെ അതിജീവിക്കുവാന്‍ പുതിയ ഭരണകൂടത്തിന് കഴിയട്ടെ എന്ന് ട്രംപ് ആശംസിച്ചു . തന്റെ ഭരണത്തില്‍ സുപ്രധാന പങ്കുവഹിച്ച വൈസ് പ്രസിഡന്റ്, കാബിനറ്റ് അംഗങ്ങള്‍, സ്റ്റാഫ് എന്നിവര്‍ക്കും ട്രംപ് നന്ദി രേഖപ്പെടുത്തി.