സണ്ണി ലിയോണ്‍ കേരളത്തില്‍ ; ഒരാഴ്ച തിരുവനന്തപുരത്ത് ക്വാറന്റീനില്‍
ബോളിവുഡ് സൂപ്പര്‍ നായിക സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തി.ഒരു സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിന്റെ ഷൂട്ടിന് വേണ്ടിയാണു താരം തിരുവനന്തപുരത്ത് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവും കുട്ടികളും കൂടെയുണ്ട്. ഇന്ന് വൈകുന്നേരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സണ്ണി സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. അവിടെ ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാകും താരം ഷൂട്ടിങ്ങിനു എത്തുക. വരുന്ന ഒരു മാസത്തോളം നടി കേരളത്തില്‍ തുടരും എന്നും റിപ്പോര്‍ട്ട് ഉണ്ട്.