കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം
രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം. ടെര്‍മിനല്‍ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. 10 ഫയര്‍ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തും. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
ഓക്‌സോഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്. കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ അല്ല തീപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇത് വാക്‌സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് സമീപമാണ്.കോവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക്ക കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയിലെ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത് സെറംഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഷീല്‍ഡ് വിതരണം ആരംഭിച്ചിരുന്നു.
യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നടന്ന ട്രയല്‍ അനുസരിച്ച് കോവിഷീല്‍ഡ് വാക്‌സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഇതിന് പുറമെ ഭാരത് ബയോടെക്കിന്റെയും വിദേശ സ്വകാര്യകമ്പനിയായ ഫൈസറിന്റെയും മറ്റ് രണ്ട് വാക്‌സിനുികള്‍ക്കു കൂടി അനുമതി നല്‍കുന്നത് സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിച്ച് വരുന്നുണ്ട്.