സ്പീക്കറുടെ ഒരു സിം കാര്‍ഡ് മറ്റൊരാളുടെ പേരില്‍ ; നയതന്ത്ര ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുത്ത അന്ന് മുതല്‍ സിം പ്രവര്‍ത്തന രഹിതം

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നാസ് അബ്ദുള്, ലെഫീര്‍ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡ് നാസിന്റെ പേരിലുള്ളതാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം മസ്‌ക്കറ്റിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലെഫീര്‍ മുഹമദിനെ കസ്റ്റംസ് വിളിച്ചു വരുത്തിയത്. കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നീക്കം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസറായ ഖാലിദ് തിരുവനന്തപുരം വിമാനത്താവളം വഴി ഒരു ലക്ഷത്തി തൊണ്ണൂരായായിരം അമേരിക്കന്‍ ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച് ദുബൈലേക്ക് കടത്തിയത്. ഡോളര്‍ കടത്ത് എന്തിനു വേണ്ടിയായിരുന്നെനും ആര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ രഹസ്യമൊഴിയായും കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

വിദേശ മലയാലികള്‍ ഉള്‍പ്പെട്ട ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നാസ് അബുദുള്ളയെയും ലെഫീര്‍ മുഹമ്മദിനെയും ചോദ്യം ചെയ്യുന്നത്. ഉപയോഗിക്കുന്ന സിം കാര്‍ഡില്‍ ഒന്ന് നാസ് അബ്ദുല്ലയുടെ പേരില്‍ എടുത്തതാണെന് കസ്റ്റംസ് ആരോപിക്കുന്നത്. നയതന്ത്ര ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുത്ത ജൂലൈ ആദ്യ വാരം മുതല്‍ ഈ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ തേടുന്നത്.

അതുപോലെ സ്പീക്കര്‍ ഉപയോഗിക്കുന്ന സിം കാര്‍ഡില്‍ ഒന്ന് നാസ് അബ്ദുല്ലയുടെ പേരില്‍ എടുത്തതാണെന് കസ്റ്റംസ് ആരോപിക്കുന്നത്. നയതന്ത്ര ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുത്ത ജൂലൈ ആദ്യ വാരം മുതല്‍ ഈ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ തേടുന്നത്.