മകനെ പീഡിപ്പിച്ചു എന്ന കേസ് ; അമ്മയ്ക്ക് ജാമ്യം

കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവതിക്ക് ഹൈക്കോടതി ജാമ്യം നല്‍കി. കേസിനായി പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാന്‍ കോടതിയുടെ നിര്‍ദേശം. അന്വേഷണ സംഘത്തെ വനിത IPS ഓഫീസര്‍ നേതൃത്വം നല്‍കണമെന്ന് കോടതി പറഞ്ഞു. നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് മാതൃത്വത്തിന്റെ പവിത്രത അവഗണക്കപ്പെട്ടെന്ന് കോടതിയുടെ നിരീക്ഷണം.

കര്‍ശന ഉപാധികളോടെയാണ് കോടതി അമ്മയ്ക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സ്വാധീനം നടത്താന്‍ ശ്രമിക്കരുതെന്നും കോടതി യുവതിക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്. ഒപ്പം അന്വേഷണങ്ങള്‍ക്ക് എല്ലാ തരത്തിലുമുള്ള സഹകരണം നല്‍കണമെന്ന് അമ്മയോട് കോടതി അറിയിച്ചു.

കുട്ടിയുടെ ആരോഗ്യവും മാനസിക നിലയും പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സമിതിയെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമിതിയില്‍ ശിശു വിദഗ്ധനും മാനസികാരോഗ്യ വിദഗ്ധനുമുണ്ടാകണമെന്നും കോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. കൂടാതെ പിതാവിന്റെ പക്കല്‍ നിന്ന് കൂട്ടിയെ മാറ്റണമെന്നാവശ്യമുണ്ടെങ്കില്‍ മാറ്റി താമസിപ്പിക്കാമെന്ന് കോടതി അറിയിച്ചു. നേരത്തെ ആദ്യം കേസ് പരിഗണിച്ച തിരുവനന്തപുരം പോക്‌സോ കോടതി അമ്മയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കുന്നതിനെതിരെ സര്‍ക്കാരിനായി ഹാജരായ പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നു. കുട്ടിയ്ക്ക് നല്‍കികൊണ്ടിരുന്ന ചില മരുന്നകള്‍ അമ്മയുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത് ഗൗരവമുള്ളതാണെന്നാണ് പ്രൊസിക്യൂഷന്റെ വാദം.