ന്യൂയോര്‍ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഇന്ത്യ ചാപ്റ്റര്‍ (എന്‍.ആര്‍.കെ) പ്രതിനിധികളെ പ്രഖ്യാപിച്ചു
പി പി ചെറിയാന്‍, ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍
ന്യൂയോര്‍ക്ക് :ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ 2021 2022 വര്‍ഷത്തെ ഇന്ത്യ ചാപ്റ്റര്‍ (എന്‍.ആര്‍.കെ) ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഡ്വ. പ്രേമം മേനോന്‍ മുംബൈ (ഇന്ത്യന്‍ കോഓര്‍ഡിനേറ്റര്‍), കെ.ആര്‍. മനോജ് രാജസ്ഥാന്‍ (വൈസ് ചെയര്‍മാന്‍), വിനു തോമസ് കര്‍ണാടക (പ്രസിഡന്റ്), അജിത് കുമാര്‍ മേടയില്‍ ഡല്‍ഹി (ജനറല്‍ സെക്രട്ടറി), കെ. നന്ദകുമാര്‍ കല്‍ക്കട്ട (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അലക്‌സ് പി. സുനില്‍ (പഞ്ചാബ്), മുരളീധരന്‍ (ജാര്‍ഖഡ്), കെ.പി. കോശി, ജോഷി ജോസഫ് (നാസിക് ), മുകേഷ് മേനോന്‍ (ഡല്‍ഹി), ജോളി ഇലന്തൂര്‍ (മധ്യപ്രദേശ്), പി.എസ്. നായര്‍ (ചെന്നൈ), ബൈജു ജോസഫ് (ഔറംഗബാദ്), ജെറാള്‍ഡ് ചെന്നൈ), എലിസബത്ത് സത്യന്‍ (നാസിക്), ഇന്ദു രാജ് (മധ്യപ്രദേശ്), പത്മനാഭന്‍ (ഔറംഗബാദ്), രഞ്ജിത്ത് നായര്‍ (മഹാരാഷ്ട്ര), ഷിബു ജോസ് (നാസിക്), സുനില്‍കുമാര്‍ (ഹൈദരാബാദ്), ഐസക് (തെലുങ്കാന), അനില്‍ നായര്‍ (രാജസ്ഥാന്‍), സതീഷ് (ജയ്പൂര്‍), അജേഷ് (രാജസ്ഥാന്‍), പ്രവീണ്‍ (അരുണാചല്‍പ്രദേശ്), പോള്‍ ഡിക്ലാസ് (ഹരിയാന), മനോജ് നായര്‍ (ഉത്തര്‍പ്രദേശ്), പ്രദീപ് നായര്‍ (മേഘാലയ), സജീവ് രാജന്‍ (അരുണാചല്‍പ്രദേശ്), ജഗദീഷ് പിള്ള (വാരണാസി), തോമസ് (ഡല്‍ഹി), ഷെര്‍ലി രാജന്‍ (ഡല്‍ഹി).എന്നിവരെയും തെരഞ്ഞെടുത്തു
അഡ്വ. പ്രേമ മേനോന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, കേരള സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു . യോഗത്തില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ സ്വാഗതവും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോഓര്‍ഡിനേറ്റര്‍ ബിജു കെ തോമസ് നന്ദിയും പറഞ്ഞു.