തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ചവയില്‍ ആധാര്‍ കാര്‍ഡുകളും ഇന്‍ഷുറന്‍സും
തിരുവനന്തപുരം കാട്ടാക്കടയില്‍ ആണ് സംഭവം. ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ച പഴയ പേപ്പറുകള്‍ക്കിടയില്‍ ആധാര്‍ കാര്‍ഡുകളും. കരകുളത്ത് വിതരണം ചെയ്യാനെത്തിയ 300 ലധികം ആധാറുകളാണ് കവറും പോലും പൊട്ടിക്കാതെ കണ്ടെത്തിയത്. പ്രദേശത്തെ പൊതു പ്രവര്‍ത്തകരിലൊരാളാണ് കടയിലെ പേപ്പറുകള്‍ക്കിടയില്‍ കിടന്ന പാക്കറ്റ് ശ്രദ്ധയില്‍പ്പെട്ട് എടുത്തത്. ഈ സമയം കട ഉടമ പേപ്പറുകള്‍ വേര്‍തിരിക്കുകയായിരുന്നു. ആധാറാറിന് പുറമെ ഇന്‍ഷുറന്‍സ്, ബാങ്ക്, രേഖകളും കണ്ടെത്തി. ഇവ എത്തിച്ചയാളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇയാളെ കുറിച്ച് സൂചന ലഭിച്ചതായും 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകള്‍ എത്തിച്ചതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പൊലീസിനെ അറിയിച്ചു. നാല് വര്‍ഷത്തോളമായി വിതരണം ചെയ്യേണ്ടതായിരുന്നു ഇവ. രേഖകളെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അബദ്ധത്തില്‍ പാക്കറ്റുകള്‍ ആക്രിക്കടയില്‍ എത്തിയതാവാമെന്നായിരുന്നു ആദ്യം പോലീസിന്റെ നിഗമനം. എന്നാല്‍ പിന്നീട് കൂടുതല്‍ അന്വേഷണത്തിലാണ് ചില സാധ്യതകള്‍ പോലീസിന്റെ മുന്നിലേക്കെത്തുന്നത്. ഇതിന്റെ പിന്നാലെയാണ് പോലീസ്. കാര്‍ഡുകള്‍ വ്യാജമാണോ അല്ലെങ്കിലും മറ്റെവിടെ നിന്നെങ്കിലും കയറ്റി അയച്ചതാണോ തുടങ്ങിയ സാധ്യതകളെല്ലാം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.