മുത്തൂറ്റില്‍ കവര്‍ച്ച നടത്തിയവര്‍ പിടിയില്‍

തമിഴ് നാട് കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉള്ള മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കഴിഞ്ഞ ദിവസം മോഷ്ണം നടത്തിയ ആറ് പേര്‍ പിടിയില്‍. സംഭവം നടന്ന 24 മണിക്കൂറിനിടെ ഹൈദരാബാദില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നഷ്ടപ്പെട്ട 25 കിലോ സ്വര്‍ണവും 96000 രൂപയും മോഷ്ണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഹൊസൂര്‍-ബാംഗ്ലൂര്‍ റോഡിലെ ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോള്‍ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാര്‍ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. പിന്നീട് ലോക്കര്‍ തുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. ആറ് പേരാണ് കവര്‍ച്ച നടത്തിയത്. മോഷണത്തിന് ശേഷം ഇവര്‍ വണ്ടിയില്‍ ബംഗളൂരു ഭാഗത്തേക്കാണ് കടന്നത്. 25091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ് നഷ്ടമായത്.

 

 സെക്യുരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറന്നു കൊള്ള നടത്തുകയായിരുന്നു. സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും എടുത്താണ് കവര്‍ച്ചാ സംഘം മടങ്ങിയത്.