ബിഗ് ബോസ് താരം നടി ജയശ്രീ രാമയ്യ തൂങ്ങി മരിച്ചു

പ്രമുഖ കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു.താരത്തിനെ തന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഗഡി റോഡിലുള്ള വീട്ടിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഡലിങ് രംഗത്തുനിന്നാണ് ജയ സിനിമയിലേക്ക് എത്തുന്നത്. മാത്രമല്ല കന്നഡ ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ത്ഥി എന്ന നിലയിലും ജയശ്രീ പ്രശസ്തയായിരുന്നു. 2020 ജൂലൈ 22 ന് താന്‍ വിഷാദരോഗത്തിന്അ ടിമയാണെന്നും ഈ നശിച്ച ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താന്‍ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ലയെന്നും തനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ലയെന്നും. പക്ഷേ വിഷാദവുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ജൂലൈ 25 ന് താരം ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്നങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും കുട്ടിക്കാലം മുതല്‍ വഞ്ചിക്കപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നും പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും ജയശ്രീ വ്യക്തമാക്കിയിരുന്നു. ബോഡി പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.