കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ തിരയില്‍പ്പെട്ടു ; ഒരാള്‍ മരിച്ചു
കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ തിരയില്‍പ്പെട്ട യുവാക്കളില്‍ ഒരാള്‍ മരിച്ചു . ഇന്ന് വൈകുന്നേരത്തോടെയാണ് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കള്‍ അപകടത്തില്‍ പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
തിരച്ചിലിനൊടുവില്‍ രണ്ട് പേരെ കണ്ടെടുത്തെങ്കിലും ഒരാള്‍ മരിച്ചിരുന്നു . വയനാട് നടവയല്‍ സ്വദേശി പതിനെട്ട് വയസുള്ള ജെറിന്‍ ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അജയ് മെഡിക്കല്‍ കോളജ് ചികിത്സയിലാണ്. തിരയില്‍ അകപ്പെട്ട അര്‍ഷാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവ സ്ഥലത്ത് കോസ്റ്റഗാര്‍ഡും പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്.