വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറി
വാളയാറില്‍ കേസ് സി.ബി.ഐക്ക് കൈമാറി വിഞ്ജാപ നം പുറത്തിറങ്ങി.പാലക്കാട് പോക്സോ കോടതി കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിയതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. നേരത്തെ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും കോടതി അനുമതിയോടെ ഇത് സാധ്യമാകൂ എന്ന നിലപാടിലായിരുന്നു നിയമ വകുപ്പ്.
അതേസമയം കേസ് അന്വേഷണത്തിനിടെ വീഴ്ച വരുത്തിയെന്ന പരാതിയില്‍ ഉള്‍പ്പെട്ട ഡി.വൈ.എസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌റ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനു സമീപമാണു സമരം. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡി.വൈഎസ്പി സോജന്‍ ഉള്‍പ്പടെയുള്ളവര്‍ കേസട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.
അതേസമയം വാളയാര്‍ പീഢനകേസില്‍ ഹൈക്കോടതി നേരത്തെ പുനര്‍ വിചാരണയ്ക്ക് ഉത്തരവിടുകയും കേസില്‍ പ്രതികളെ വെറതെ വിട്ട ഉത്തരവ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരാണ് പ്രതികള്‍. കേസ് വാദിച്ച പ്രോസിക്യൂഷന് പ്രതികളുടെ മേല്‍ ചുമത്തിയ കുറ്റം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പാലക്കാട് കോടതി നാല് പ്രതികളയും വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന്റെ മാത്രമല്ല കേസ് അന്വേഷിച്ച പൊലീസിന്റെയും ഭാ?ഗത്ത് വീഴച്ച സംഭവിച്ചിട്ടുണ്ടെന്ന് വാ?ദമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.