സമരത്തില്‍ നിന്നും രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറുന്നു
കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള കര്‍ഷക സമരത്തില്‍ നിന്നും പിന്മാറുന്നതായി രണ്ടു കര്‍ഷക സംഘടനകള്‍. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘട്ടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകളാണ് ഡല്‍ഹി അതിര്‍ത്തികളില്‍ തുടര്‍ന്നു വരുന്ന കര്‍ഷക സമരത്തില്‍ നിന്നും തങ്ങള്‍ പിന്മാറുന്നതായി അറിയിച്ചത്. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ അക്രമങ്ങളെ ഇരു സംഘടനാ നേതാക്കളും അപലപിച്ചു.
സമരത്തിന്റെ രീതിയുമായി തങ്ങള്‍ക്ക് ഒത്തുപോകാന്‍ കഴിയാത്തത് കൊണ്ട് തങ്ങള്‍ സമരത്തില്‍ നിന്നും പിന്മാറുന്നതായി രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘട്ടന്‍ നേതാവ് വി.എം സിംഗ് പറഞ്ഞു. ‘ഈ സമരത്തില്‍ നിന്നും ഞങ്ങള്‍ പിന്മാറുന്നുവെങ്കിലും കര്‍ഷരുടെ അവകാശങ്ങള്‍ക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങള്‍ തുടരും. ‘ – അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ തന്റെ സംഘടനക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ ഏറെ വേദനിക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് താക്കൂര്‍ ഭാനു പ്രതാപ് സിംഗ് പറഞ്ഞു.