പന്നിമറ്റത്തു ഇടതുപക്ഷ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം
രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രെഖ്യപിച്ചു കൊണ്ട് പന്നിമറ്റത്തു ഇടതു പക്ഷ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ക്രട്ടറിയേറ്റ് അംഗവും യൂത്ത് ഫ്രണ്ട് വൈസ് പ്രസിഡന്റ്‌റുമായ അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍ ഉത്ഘാടനം ചെയ്തു.
അധ്യക്ഷന്‍ പി ആര്‍ രാധാകൃഷ്ണന്‍, സി.പി.ഐ (എം.എ.ല്‍) ജില്ലാ സെക്രട്ടറി ബാബു മഞ്ഞല്ലൂര്‍, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനില്‍ രാഘവന്‍, ആര്‍.എസ്.പി (എം) സംസ്ഥാന കമ്മിറ്റി അംഗം പി. പി കുഞ്ഞച്ചന്‍, ടാപ്പിംഗ് തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ.സ് ജോസ് തുടങ്ങിയവര്‍ റാലിക്ക് ശേഷം നടന്ന സമ്മേളനത്തില്‍ പ്രസംഗിച്ചു.