നടി ആന്‍ അഗസ്റ്റിന് വിവാഹമോചിതയാകുന്നു
മലയാള സിനിമാ താരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചേര്‍ത്തല കുടുംബ കോടതിയില്‍ ആണ് വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ജോമോന് സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചു. ഫെബ്രുവരി ഒമ്പതിനു കുടുംബ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
2014ലായിരുന്നു ആന്‍ അഗസ്റ്റിനും ജോമോനും വിവാഹിതരാകുന്നത്. തുടര്‍ന്ന് അഭിനയ രംഗത്തുനിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ആന്‍. വിവാഹ ശേഷം രണ്ട് സിനിമകളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്. ചാപ്പാകുരിശ് എന്ന സിനിമയിലൂടെ ചലച്ചിത്ര രം?ഗത്തേയ്ക്ക് എത്തിയ ജോമോന് ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാ?ഗ്രാഹകന്മാരില് ഒരാളാണ്. അന്തരിച്ച നടന് അഗസ്റ്റിന്റെ മകളും നടിയുമായ ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും 2014ല്‍ ആയിരുന്നു വിവാഹിതരായത്. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അന്തരിച്ച അഗസ്റ്റിന്. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് ആന്‍ അഗസ്റ്റിന് എത്തിയത്.
തുടര്‍ന്ന് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞെങ്കിലും വിവാഹശേഷം രണ്ടു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ആന്‍ അഗസ്റ്റിന് ജോമോനുമായി പ്രണയത്തില്‍ ആയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും.