കേരളത്തിലെ ട്രേഡ് യൂണിയനുകളെ സഹിക്കാന്‍ പറ്റില്ല എന്ന് മാര്‍ക്കണ്ഡേയ കട്ജു
കേരളീയരെ ഇഷ്ടമാണ് എന്നും എന്നാല്‍ ഇവിടത്തെ ട്രേഡ് യൂണിയനുകളെ സഹിക്കാന്‍ പറ്റില്ല എന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കേരളീയരെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനുള്ള തീവ്രമായ പ്രവണത കേരളീയര്‍ക്ക് ഉണ്ടെന്നുമാണ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നത്. ഇക്കാര്യം വിശദീകരിക്കാന്‍ തന്റെ അനുഭവത്തില്‍ നിന്നുള്ള ഒരു കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു. ഒരിക്കല്‍ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ഉള്ള അനുഭവമാണ് അദ്ദേഹം ഓര്‍ത്തെടുത്തത്.
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടുത്തെ തൊഴിലാളികള്‍ക്കിടയില്‍ തന്നെ അരഡസനില്‍ അധികം തൊഴിലാളി യൂണിയനുകള്‍ ഉണ്ടെന്ന് കണ്ടെത്തിയെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ക്കണ്ഡേ കട്ജു ഫേസ്ബുക്കില്‍ കുറിച്ചത്,
‘എനിക്ക് കേരളീയരെ വളരെയധികം ഇഷ്ടമാണ്. എന്നാല്‍, ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനുള്ള തീവ്രമായ പ്രവണത അവര്‍ക്കുണ്ട് എന്നതാണ് ഒരു പ്രശ്‌നം. ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടെ തൊഴിലാളികള്‍ക്കിടയില്‍ അര ഡസനില്‍ അധികം ട്രേഡ് യൂണിയനുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹരി ഓം ‘
എന്നാല്‍ പോസ്റ്റ് ചിലര്‍ക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല. തുടര്‍ന്ന് ട്രേഡ് യൂണിയനുകള്‍ തൊഴിലാളികള്‍ക്ക് ചെയ്തു കൊടുക്കുന്ന കാര്യങ്ങളെക്കുറിച്ചും ട്രേഡ് യൂണിയനുകള്‍ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചും കട്ജുവിന് മറുപടിയുമായി നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്.