വാര്‍ഷിക വരുമാനത്തില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ യുഎസില്‍ മുന്നില്‍
പി.പി. ചെറിയാന്‍
ന്യുയോര്‍ക്ക്: സ്വദേശികള്‍ മറ്റു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരേക്കാള്‍ കുടുംബ വാര്‍ഷിക വരുമാനം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കാണെന്ന് സര്‍വെ. 120,000 ഡോളര്‍ വാര്‍ഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്ന് ഏഷ്യന്‍ അമേരിക്കന്‍ കൊയ്‌ലേഷന്‍ നടത്തിയ സര്‍വെ ചൂണ്ടികാണിക്കുന്നു.അതോടൊപ്പം 7 ശതമാനം ഇന്ത്യന്‍ വംശജര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സര്‍വെ പറയുന്നു.
ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വരുമാനം കുടുംബത്തിന് 25750 ഉം വ്യക്തിക്ക് 12490 ഉം ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പൗരന്മാര്‍ ദാരിദ്യരേഖക്കു താഴെ കഴിയുന്നവര്‍ മ്യാന്‍മാറില്‍ നിന്നുള്ളവരാണ്. നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വാര്‍ഷിക വരുമാനം 46000 ത്തില്‍ നില്‍ക്കുമ്പോള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരുടെ വാര്‍ഷിക വരുമാനം ശരാശരി 79,000 ഡോളറാണ്.
ഏഷ്യന്‍ അമേരിക്കന്‍ (11%), ബ്ലാക്ക് ആന്‍ഡ് നേറ്റീവ് അമേരിക്കന്‍സ് (24%), ലാറ്റിനോ (18%) എന്നീ ക്രമത്തിലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവര്‍. ഏഷ്യന്‍ ഇമിഗ്രന്റില്‍ 61 ശതമാനം പേര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടിയവരാണ്. യുഎസ് പോപ്പുലേഷനില്‍ മൂന്നില്‍ ഒരുഭാഗം മാത്രമാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി പുറത്തുവരുന്നതെന്നും സര്‍വേ പറയുന്നു.